IndiaLatest

കാമുകന്‍ 17കാരിയായ കാമുകിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

“Manju”

സിന്ധുമോൾ. ആർ

മുംബൈ: തന്നോട് മിണ്ടാതായതില്‍ പ്രകോപിതനായ യുവാവ് 17കാരിയായ കാമുകിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ ബീഡ് നഗരത്തിലാണ് വിചിത്രമായ ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. തന്നോട് സൗഹൃദം ഉണ്ടായിരുന്ന പെണ്‍കുട്ടി മിണ്ടാതായതില്‍ ക്ഷുപിതനായ യുവാവ് വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കി എത്തുകയും പെണ്‍കുട്ടിയെ വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു ഉണ്ടായത്. സംഭവത്തില്‍ പോപാറ്റ് ബോബ്ഡെ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആക്രമണം നടന്ന ശേഷം അയല്‍വാസികള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ഉണ്ടായത്. പ്രതിക്കെതിരെ പൊലീസ് കൊലപാതകശ്രമത്തിനും പീഡനത്തിനും കേസ് എടുത്തു.

Related Articles

Back to top button