KeralaKozhikodeLatest

ചങ്ങരോത്ത് പഞ്ചായത്ത് പത്താം വാര്‍ഡ് അംഗം സത്യപ്രതിജ്ഞ ചെയ്തു

“Manju”

കോഴിക്കോട് (കടിയങ്ങാട്) : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് അംഗം വടക്കെ കോവുമ്മല്‍ ഗീത പഞ്ചായത്തില്‍ ഇന്നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വാര്‍ഡ് മെമ്പറായി സത്യവാചകം ചൊല്ലി ചുമതലയേറ്റു. തുടര്‍ന്നുളള അഞ്ച് വര്‍ഷവും വാര്‍ഡിന്റെ വികസനത്തിനും നന്മയ്ക്കും വേണ്ടി മാത്രമായിരിക്കും തന്റെ പ്രവര്‍ത്തനമെന്ന് ഗീത വി.കെ. പറഞ്ഞു. പൊതുജന മധ്യത്തില്‍ വളരെ സ്വീകാര്യയായ മെമ്പറും കൂടിയാണ് ഗീത. കഴിഞ്ഞ അന്‍പത് വര്‍ഷങ്ങളായി യു.ഡി.എഫ്. തന്നെയാണ് ഈ വാര്‍ഡില്‍ വന്‍ഭുരിപക്ഷത്തില്‍ വിജയിച്ചുകൊണ്ടിരിക്കുന്നത്. ഓരോ വര്‍ഷവും യു.ഡി.എഫിന്റെ ഭുരിപക്ഷം കൂടി വരുന്നതും പാര്‍ട്ടിയുടെ വികസന പ്രവര്‍ത്തനത്തെയാണ് സൂചിപ്പിക്കുന്നതന്നും ഗീത വി.കെ. പറയുന്നു.  ഭര്‍ത്താവും രണ്ടു മക്കളും അടങ്ങുന്നതാണ് ഗീത വി.കെ.യുടെ കുടുംബം.

Related Articles

Back to top button