IndiaLatest

പാകിസ്താന് സ്വാതന്ത്ര്യദിന ആശംസ കൈമാറി ബിഎസ്‌എഫ്

“Manju”

അഹ്മദാബാദ്: ഓഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനം ആഘോഷിച്ച പാകിസ്താന് അതിര്‍ത്തി രക്ഷാസേന (ബിഎസ്‌എഫ്) ആശംസയര്‍പ്പിച്ചു. ഗുജറാത്തിലെ കച്ച്‌, ബനസ്‌കന്ത ജില്ലകള്‍ക്കും രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയ്ക്കും സമീപമുള്ള രാജ്യാന്തര അതിര്‍ത്തിയിലുള്ള പാകിസ്താന്‍ റേന്‍ജേഴ്‌സി(PTI- Pakistan Tehreek-e-Insaf ) നാണ് ബിഎസ്‌എഫ് ഞായറാഴ്ച സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ചത്.

ആശംസ കൈമാറിയപ്പോള്‍ പകരം അവര്‍ മധുരപലഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു . അയല്‍രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ പാകിസ്താന്‍ റേന്‍ജേഴ്‌സിന് ആശംസകള്‍ അറിയിച്ചതായി അതിര്‍ത്തി രക്ഷാസേന അറിയിച്ചു. ജമ്മു, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ 2,290 കിലോമീറ്റര്‍ അതിര്‍ത്തിയിലാണ് ബിഎസ്‌എഫ് കാവല്‍.

Related Articles

Back to top button