IndiaKeralaLatest

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഹൈക്കോടതി വിധി പഠിച്ച ശേഷം തുടര്‍നടപടി – മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യം സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ കൂടുതല്‍ പഠിച്ച ശേഷമേ തുടര്‍നടപടി തീരുമാനിക്കുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 80:20 അനുപാതം സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമ്പ്രദായമാണ്. കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളും നടപ്പാക്കിവന്നതാണിത്.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിധിയുടെ വിവിധ വശങ്ങള്‍ പഠിച്ച് പരിശോധന പൂര്‍ത്തിയായ ശേഷമേ സര്‍ക്കാരിന് നിലപാട് സ്വീകരിക്കാന്‍ സാധിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി വിധിയെക്കുറിച്ച് നിയമവകുപ്പില്‍ നിന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാർഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഉത്തരവിറക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു. സ്കോളർഷിപ് വിതരണത്തിൽ നിലവിലെ 80:20 അനുപാതം നിയമപരമായി നിലനിൽക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി റദ്ദാക്കുകയും ചെയ്തു.

Related Articles

Back to top button