IndiaLatest

ഡ​ല്‍​ഹി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റൊ​റ​ന്‍റു​ക​ളി​ലും മ​ദ്യ വി​ത​ര​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ റ​സ്‌​റ്റൊ​റ​ന്‍റു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും മ​ദ്യ വി​ത​ര​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും. ലൈ​സ​ന്‍​സു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​നു​മ​തി. എ​ന്നാ​ല്‍ ബാ​റു​ക​ള്‍ തു​റ​ക്കാ​നു​ള്ള അനുമതി ഉ​ട​ന്‍ ല​ഭി​ച്ചേ​ക്കി​ല്ല. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് മ​ദ്യം വിതരണം നടത്തുക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ എ​ക്‌​സൈ​സ് വ​കു​പ്പി​ന് കൈ​മാ​റി.

ഡ​ല്‍​ഹി​യി​ല്‍ റ​സ്‌​റ്റൊ​റ​ന്റുക​ള്‍ ജൂ​ണ്‍ എ​ട്ട് മു​ത​ല്‍ നി​ബ​ന്ധ​ന​ക​ളോ​ടെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​നു​വാ​ദം ല​ഭി​ച്ചി​രു​ന്നു. ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ന്റെ നി​കു​തി വ​രു​മാ​ന​ത്തി​ന്റെ വ​ലി​യൊ​രു പ​ങ്കും മ​ദ്യ​ത്തി​ലൂ​ടെ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തുടര്‍ന്ന് ഈ ​വ​രു​മാ​ന​ത്തി​ല്‍ വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ചി​രു​ന്നു.

Related Articles

Back to top button