മാപ്പു പറയില്ല സുവാരസ്
നാളെ ഘാനയെ നേരിടാന്‍ ഒരുങ്ങുകയാണ് ഉറുഗ്വേയും സുവാരസും. സുവാര്സും ഘാനയും തമ്മില്‍ അവസാനമായി ലോകകപ്പില്‍ ഏറ്റുമുട്ടിയത് 2010ല്‍ ആയിരുന്നു.അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഘാനയുടെ ഗോളെന്ന് ഉറച്ച ഒരു അവസരം സുവാരസ് കൈ കൊണ്ട് തടയുകയും അദ്ദേഹം ചുവപ്പ് കാര്‍ഡ് വാങ്ങുകയും ചെയ്തിരുന്നു. അന്ന് ഘാനക്ക് ആ ഹാന്‍ഡ് ബോളിന് കിട്ടിയ പെനാള്‍ട്ടി ലക്ഷ്യത്തില്‍ ആക്കാന്‍ ആയില്ല. അവര്‍ സെമി കാണാതെ പുറത്താവുകയും ചെയ്തു. അന്ന് നടന്ന കാര്യത്തിന് താന്‍ മാപ്പു പറയില്ല. ഘാന താരമാണ് പെനാല്‍റ്റി നഷ്ടമാക്കിയത്. ഞാനല്ല. അന്ന് നടന്ന കാര്യത്തിന് ഞാന്‍ മാപ്പ് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കളിക്കാരനെ പരിക്കേല്‍പ്പിച്ചാല്‍ ഞാന്‍ ക്ഷമ ചോദിക്കും, പക്ഷേ ഹാന്‍ഡ്ബോളിന് ചോദിക്കില്ല. ഞാന്‍ അന്ന് ചുവപ്പ് കാര്‍ഡ് വാങ്ങിയിട്ടുണ്ട്. സുവാരസ് പറയുന്നു. അവര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് എന്റെ തെറ്റല്ലെന്നും ,സുവാരസ് കൂട്ടിച്ചേര്‍ത്തു.