KeralaKozhikodeLatest

വീടിന് നേരെ വീണ്ടും ആക്രമണം

“Manju”

വടകര : കൊളാവിപ്പാലത്ത് വെട്ടിപ്പരിക്കേല്പിക്കപ്പെട്ട യുവതിയുടെ വീടിന് നേരെ വീണ്ടും ആക്രമണം. കൊളാവിപ്പാലം കൊളാവിയിൽ ലിഷയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഹൈക്കോടതി പോലീസ് സംരക്ഷണം നല്കാന്‍ ആവശ്യപ്പെട്ട യുവതിയുടെ വീടിന് നേരെയാണ് ആക്രമണം. വീടിന്റെ പുറക് വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. പയ്യോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നവംബര്‍ 28 നു രാത്രി ലിഷയെ ഒരുകൂട്ടം പേര്‍ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ലിഷയുടെ പറമ്പിലൂടെ വഴി വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിനാണ് ഇവരെ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്നു പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഈ കേസില്‍ ഇതിനകം 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈക്കോടതി ലിഷയ്ക്ക് പോലീസ് സംരക്ഷണം നല്കാന്‍ ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 28 ലെ കേസില്‍ ബാക്കി പ്രതികളെ എനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.അതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button