KeralaLatestThiruvananthapuram

ബീമാപള്ളിയില്‍ പില്‍ഗ്രിം അമിനിറ്റി സെന്റര്‍ ഒരുങ്ങുന്നു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ബീമാപള്ളിയില്‍ ടൂറിസം വകുപ്പ് നിര്‍മ്മിക്കുന്ന പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ബീമാപള്ളി സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രയോജനപ്രദമാകുന്ന തരത്തില്‍ എല്ലാവിധ സൗകര്യങ്ങളോടെയാണ് പില്‍ഗ്രിം അമിനിറ്റി സെന്റര്‍ നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാര വകുപ്പ് ബീമാപള്ളി ജമാഅത്ത് കോമ്പൌണ്ടില്‍ ഒരു വിശ്രമ കേന്ദ്രം മുന്‍പ് പണി കഴിപ്പിച്ചിട്ടുണ്ടെങ്കിലും, അത് നിലവില്‍ ഇവിടെയെത്തുന്നവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പര്യാപ്തമല്ലെന്ന കാര്യം പരിഗണിച്ചാണ് ബീമാപള്ളിയില്‍ പുതിയ പില്‍ഗ്രിം അമിനിറ്റി സെന്റര്‍ നിര്‍മ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ട് കോടി ആറ് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പുതിയ അമിനിറ്റി സെന്റര്‍ പണിയുന്നത്.

രണ്ട് നിലകളില്‍ പണികഴിപ്പിക്കുന്ന ഈ അമിനിറ്റി സെന്ററില്‍ തീര്‍ത്ഥാടകര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, ഡൈനിംഗ് ഹാള്‍, ടോയ് ലറ്റ് സൗകര്യങ്ങള്‍, ലോബി സൗകര്യങ്ങള്‍, താമസത്തിനുള്ള മുറികള്‍, ഡോര്‍മിറ്ററി, മറ്റിതര സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button