Uncategorized

ഇന്ന് വിനായക ചതുര്‍ത്ഥി; വിനായക പൂജയ്ക്ക് ഉത്തമ ദിനം

“Manju”

വിജയകുമാര്‍

തിരുവനന്തപുരം : ഹിന്ദു മത ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ്
വിനായക ചതുര്‍ത്ഥി . ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തില്‍ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുര്‍ഥി. ഉമാ മഹേശ്വരന്മാരുടെ പ്രിയപുത്രനായ മഹാഗണപതിയുടെ ജന്മദിനമായാണ് ആ ദിനത്തെ കണക്കാക്കുന്നത് . വിഘ്നങ്ങള്‍ അകറ്റാന്‍ വിനായകന്റെ പ്രീതി നേടിയാല്‍ മതിയെന്നാണ് പൊതുവെ ഉള്ള വിശ്വാസം. അതുകൊണ്ടുതന്നെ ഭാഗ്യമൂര്‍ത്തിയായാണ് ഗണപതിയെ കാണുന്നത്. ഗണേശ പൂജയ്ക്ക് ഏറ്റവും ഉത്തമമായ ദിവസവും ഇന്നാണ്.

മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഈ ദിനം ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കി ആഘോഷിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും ഇപ്പോള്‍ വിനായക ചതുര്‍ത്ഥിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇതേ ദിവസം തന്നെയാണ് ഗജപൂജ, ആനയൂട്ട് എന്നിവ നടത്തുന്നത്. തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും വിനായക ചതുര്‍ത്ഥി പ്രാധാന്യത്തോടെ തന്നെയാണ് ആഘോഷിക്കപ്പെടുന്നത്. അത്തംചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു. 10 ദിവസത്തോളം വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നീളും. കളിമണ്ണില്‍ വലിയ ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച്‌ പൂജ നടത്തിയശേഷം കടലില്‍ നിമഞ്ജനം ചെയ്യുന്നതും വിനായക ചതുര്‍ത്ഥി നാളിലാണ്.

ഗണപതിയുടെ ശരീരം തന്നെ വളരെയധികം പ്രാധാന്യം നിറഞ്ഞതാണ്. തലയ്ക്ക് ചേരാത്ത ഉടലും, ഉടലിനു ചേരാത്ത വയറും, വയറിനു ചേരാത്ത കാലും, ശരീരത്തിന് ചേരാത്ത വാഹനവും എല്ലാം ഗണപതിയെ മറ്റ് ദേവതകളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. പരസ്പ്പരം ചേരാത്ത അനേകം വസ്തുക്കളുടെ കൂട്ടമാണ്‌ പ്രപഞ്ചം. അതുപോലെ ഓരോ മനുഷ്യനും രൂപത്തിലും സ്വഭാവത്തിലും ഒക്കെ വൈചിത്ര്യമുള്ളവരാണ്. ഈ വൈവിദ്ധ്യങ്ങളുടെ സമ്മേളനമാണ് ലോകവും ജീവിതവും. ഇത് തന്നെയാണ് ഗണപതി സങ്കല്‍പ്പത്തിനും പിന്നിലുള്ളത്. ദേവ മനുഷ്യ മൃഗ പക്ഷി വൃക്ഷ ഗണ ങ്ങളുടെ പതി അഥവാ നാഥന്‍ എന്ന അര്‍ത്ഥമാണ് ഗണപതി എന്ന വാക്കുകൊണ്ട് ഉദേശിക്കുന്നത് .

Related Articles

Back to top button