IndiaLatest

റെയില്‍പ്പാളത്തിലൂടെ പബ്ജി കളിച്ചു നടന്നു. ദാരുണാന്ത്യം

“Manju”

രാവിലെ ഏഴു മണിയോടെയാണ്​ നാട്ടുകാര്‍ റെയില്‍വെ ട്രാക്കില്‍ ചിതറിയ രണ്ട്​ മൃതദേഹങ്ങള്‍ കാണുന്നത്​. തെറിച്ചു കിടക്കുന്ന രണ്ട്​ മൊബൈല്‍ ഫോണുകളില്‍ ഒന്ന്​ തകര്‍ന്നിരുന്നു.
ഉത്തര്‍പ്രദേശിലെ മഥുരയിലാണ്​ സംഭവം. മൊബൈല്‍ ഫോണില്‍ ‘പബ്​ജി’ കളിച്ച്‌ കൊണ്ട്​ പ്രഭാത സവാരിക്കിറങ്ങിയ കൗമാരക്കാരാണ്​ ട്രെയിന്‍ കയറി മരിച്ചത്​. സിംഗിള്‍ ട്രാക്കിലുടെയെത്തിയ ഗുഡ്​സ്​ ​ട്രെയിനാണ്​ ഇരുവരുടെയും ദേഹത്ത്​ കയറിയത്​.
അയല്‍വാസികളായ കപില്‍ കുമാറും ഗൗരവ്​ കുമാറുമാണ്​ അപകടത്തില്‍ പെട്ടത്​. രണ്ട് പേരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.
ആദ്യമായ പ്രഭാത സവാരിക്കിറങ്ങിയവരായിരുന്നു ഇരുവരും. നല്ല ശീലം തുടങ്ങുകയല്ലേയെന്ന്​ കരുതി സന്തോഷത്തോടെയാണ്​ രാവിലെ മകനെ വിളിച്ചുണര്‍ത്തിയതെന്ന്​ ഗൗരവിന്‍റെ പിതാവ്​ ക​ണ്ണീരോടെ പറഞ്ഞു.
രാവിലെ നടക്കാനിറങ്ങിയ രണ്ട് പേരും ഗെയിം കളിച്ച്‌ കൊണ്ട് പാളത്തിലൂടെ നടന്നതിനാല്‍ ട്രെയിന്‍ വന്നത് ശ്രദ്ധിക്കാതെ അപകടത്തില്‍ പെട്ടതാകാമെന്നാണ് ജമുന പാര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറയുന്നത്.

Related Articles

Back to top button