KeralaLatest

യുവമോര്‍ച്ചയുടെ സെക്രട്ടറിയേ‌റ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

“Manju”

Image result for യുവമോര്‍ച്ചയുടെ സെക്രട്ടറിയേ‌റ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

ശ്രീജ.എസ്

തിരുവനന്തപുരം: പിഎസ്‌സി നിയമനവിവാദവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേ‌റ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിച്ച പൊലീസ് സംഘര്‍ഷം ശക്തമായതോടെ ലാത്തിചാര്‍ജ് നടത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരി‌ക്കേ‌റ്റു.

സെക്രട്ടറിയേ‌റ്റില്‍ സമരഗേ‌റ്റിന് സമീപത്ത് സംഘടിച്ചെത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ തടഞ്ഞു. ഇത് മറികടന്ന് സെക്രട്ടറിയേ‌റ്റിനു‌ള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നായിരുന്നു ലാത്തിചാര്‍ജ്.

അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് കരുതുന്നതായി സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ പ്രതികരിച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാമെന്നും ചില കാര്യങ്ങളില്‍ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നുമായിരുന്നു മുന്‍പ് ചര്‍ച്ചയില്‍ ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ ഉത്തരവുണ്ടാകണമെന്നും അല്ലാത്തപക്ഷം നിരാഹാരമുള്‍പ്പടെ സമര രീതികളിലേക്ക് പോകുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.

Related Articles

Back to top button