IndiaLatest

ഏലത്തോട്ടത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു

“Manju”

ഏലത്തോട്ടത്തിൽ അന്തർ സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു | Migrant worker  shot dead in cardamom orchard | Madhyamam
ക​ട്ട​പ്പ​ന: അ​ണ​ക്ക​ര ചി​റ്റാം​പാ​റ​ക്ക്​ സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഏ​ല​ത്തോ​ട്ട​ത്തി​ല്‍ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്തി. ഝാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി മ​നോ​ജ് മു​ര്‍​മു​വാ​ണ്​ (20) മ​രി​ച്ച​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്വ​കാ​ര്യ ഏ​ല​ത്തോ​ട്ടം ഉ​ട​മ കോ​ട്ട​യം വാ​ഴൂ​ര്‍ വ​ട​ക്കേ​ല്‍ ജോ​ര്‍​ജ് മാ​ത്യു (51), എ​സ്​​റ്റേ​റ്റ് സൂ​പ്പ​ര്‍​വൈ​സ​ര്‍ കാ​ഞ്ചി​യാ​ര്‍ പാ​റ​പ്പു​റ​ത്ത് അ​നൂ​പ് (40)എ​ന്നി​വ​രെ വ​ണ്ട​ന്മേ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച തോ​ക്കും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.
ഏ​ല​ത്തോ​ട്ട​ത്തി​ല്‍ രാ​ത്രി മോ​ഷ​ണം പ​തി​വാ​യ​തോ​ടെ ജോ​ര്‍​ജും അ​നൂ​പും കാ​വ​ലി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പ​റ​യു​ന്നു. ഈ ​സ​മ​യം ഏ​ല​ക്കാ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ മൂ​ന്നു​പേ​ര​ട​ങ്ങു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഇ​വ​ര്‍ വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും തു​ട​ര്‍​ന്ന് വെ​ടി​വെ​ക്കു​ക​യാ​യി​രു​​ന്നെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ല്‍, ആ​രാ​ണ് വെ​ടി​വെ​ച്ച​തെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നാ​യി​ട്ടി​ല്ല. വ​ണ്ട​ന്മേ​ട് സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന സെന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ക്ഷ​പ്പെ​ട്ട സം​ഘ​ത്തി​ലെ മ​റ്റ് ര​ണ്ടു​പേ​ര്‍​ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. സം​ഭ​വ​സ്ഥ​ല​ത്ത്​ ക​ട്ട​പ്പ​ന ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ് സം​ഘ​വും ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​ക​ള്‍ രാ​ത്രി കാ​വ​ലി​രു​ന്ന സ്ഥ​ല​ത്ത്​ തീ ​ക​ത്തി​ച്ച​തി​ന്റെ അ​ട​യാ​ള​ങ്ങ​ള്‍ പൊ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ ക​സ്​​റ്റ​ഡി​യി​ലാ​യ​വ​ര്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ പൊ​ലീ​സ് വി​ശ്വ​സി​ച്ചി​ട്ടി​ല്ല. രാ​ത്രി വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന​തി​നി​ടെ സം​ഭ​വി​ച്ച കൈ​പ്പി​ഴ​യാ​ണോ​യെ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
തോ​ക്കി​ന്​ ലൈ​സ​ന്‍​സ്​ ഉ​ണ്ടെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ല്‍, തെ​ര​ഞ്ഞെ​ടു​പ്പു​സ​മ​യ​ത്ത്​ തോ​ക്ക് പൊ​ലീ​സി​ല്‍ സ​റ​ണ്ട​ര്‍ ചെ​യ്യാ​ത്ത​ത് സം​ബ​ന്ധി​ച്ച്‌​ വ്യ​ക്ത​മാ​യ മ​റു​പ​ടി​യി​ല്ലാ​ത്ത​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്.​ വി​വ​ര​ങ്ങ​ള്‍ ഒ​ളി​വി​ലാ​യ​വ​രെ ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്താ​ലേ അ​റി​യാ​ന്‍ ക​ഴി​യൂ​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Related Articles

Back to top button