IndiaLatest

ആദായ നികുതി റിട്ടേണ്‍ ഫോറത്തില്‍ മാറ്റം

“Manju”

ന്യൂഡല്‍ഹി: 2021-22 സാമ്പത്തികവര്‍ഷത്തെ ആദായ നികുതി (ഐ.ടി) റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പരിഷ്കരിച്ച ഫോറം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) പുറത്തിറക്കി. വിദേശത്തെ ജോലിയില്‍നിന്ന് വിരമിക്കുമ്പോള്‍ ലഭിച്ച ആനുകൂല്യം ഉള്‍പ്പെടുത്താനുള്ള പ്രത്യേക കോളമാണ് ഒരു മാറ്റം. പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ രണ്ടര ലക്ഷത്തിനു മുകളിലുള്ള നിക്ഷേപത്തിന്റെ പലിശ വരുമാനം കാണിക്കാനുള്ള കോളവും പുതിയ അപേക്ഷയിലുണ്ട്.

ഐ.ടി.ആര്‍ ഒന്നു മുതല്‍ അഞ്ചു വരെ ഫോറങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കുള്ള ആറ്, ഏഴ് ഫോറങ്ങള്‍ പിന്നീട് പുറത്തിറക്കും. ക്രിപ്റ്റൊ ആസ്തികള്‍ക്ക് പുതിയ സാമ്പത്തികവര്‍ഷത്തില്‍ നികുതി നല്‍കണമെന്നാണ് നിര്‍ദേശമെങ്കിലും അതിനുള്ള കോളങ്ങള്‍ പരിഷ്കരിച്ച ഫോറത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Related Articles

Back to top button