InternationalLatest

ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന് പരിക്ക്

“Manju”
മെല്‍ബണ്‍:  ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന് ബൈക്കപകടത്തില്‍ പരിക്ക്. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ഇരുവരും റോഡില്‍ തെന്നിവീഴുകയായിരുന്നു. ബൈക്കില്‍ നിന്ന് വീണ് രണ്ടാളും 15 മീറ്ററോളം നിരങ്ങിപ്പോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഗുരുതര പരിക്കില്ലെങ്കിലും ശരീരത്തില്‍ മുറിവും ചതവുമുണ്ടെന്ന് വോണ്‍ പറഞ്ഞു.
ഡിസംബര്‍ എട്ടിന് തുടങ്ങാനിരിക്കുന്ന ആഷസില്‍ കമന്ററി ബോക്‌സിലേക്കെത്താന്‍ തനിക്കാവുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും കമന്ററിയില്‍ സജീവമാണ് വോണ്‍.

Related Articles

Back to top button