LatestThiruvananthapuram

സംവരണം – ലീഗിന്റെ നിലപാടിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുന്നു., സീറോ മലബാർ സഭ

“Manju”

സംവരണം ലീഗിന്റെ നിലപാടിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുന്നു., സീറോ മലബാർ സഭ

ചങ്ങനാശ്ശേരി : മുസ്ലിം ലീഗ് സാമ്പത്തിക സംവരണത്തെ എതിർക്കുന്നത് ആദർശത്തിന്റെ പേരിൽ അല്ലെന്ന് ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം. ലീഗിന്റെ നിലപാടിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എംഎൽഎമാരുടെ മേൽ യുഡിഎഫിന് നിയന്ത്രണം നഷ്ടപ്പെട്ടു. അഭിപ്രായം പറയാനാകാത്ത വിധം യുഡിഎഫ് ദുർബലമായി. വെൽഫെയർ പാർട്ടി സഖ്യത്തിനോടും അതിരൂക്ഷമായി ചങ്ങനാശ്ശേരി രൂപത അധ്യക്ഷൻ വിമർശിച്ചു.

അതേസമയം സാമ്പത്തിക സംവരണത്തിനെതിരെ സംവരണ സമുദായ മുന്നണിയുടെ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ രാഷ്ട്രീയ കാര്യസമിതി യോഗവും ഇന്ന് ചേരുന്നുണ്ട്.

Related Articles

Back to top button