KeralaLatestThiruvananthapuram

നെടുമങ്ങാട് ടൗണിൽ നാളെ മുതൽ ടാക്‌സികള്‍ക്ക് നിയന്ത്രണം

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട് : താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുകയും ഓണത്തിരക്ക് കൂടുകയും ചെയ്യുന്നതിനാല്‍ ഓട്ടോ ടാക്‌സി യാത്രകള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന നമ്പരുകള്‍(1,3,5,7,9) ഉള്ളവാഹനങ്ങള്‍ ഞായറാഴ്ചയും ഇരട്ടഅക്കത്തില്‍ അവസാനിക്കുന്ന നമ്പരുകള്‍ (2,4,6,8,0) ഉള്ള വാഹനങ്ങള്‍ തിങ്കളാഴ്ച ദിവസവും നിരത്തില്‍ ഓടാന്‍ അനുവദിക്കും.

തുടര്‍ന്ന് അങ്ങോട്ടുള്ള ദിവസങ്ങളില്‍ ഈക്രമത്തിലായിരിക്കും യാത്ര അനുവദിക്കുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹനഉടമകള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുമെന്ന് നെടുമങ്ങാട് ഡി.വൈ.എസ്.പി ജെ. ഉമേഷ് അറിയിച്ചു

Related Articles

Back to top button