EntertainmentKeralaLatest

ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ചു

“Manju”

തിരുവനന്തപുരം :ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി. നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്.
മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. ഏതാനും സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
1985 ൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിഗ്രി എടുത്തു. രണ്ട് വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യ സിനിമ ഒരു മെയ് മാസപുലരിയിൽ പുറത്തിറങ്ങി.തുടർന്ന് കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തമ്പി തുടങ്ങി പ്രമുഖ സം‌വിധായകർക്കു വേണ്ടി തിരക്കഥകൾ രചിച്ചു. മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച ഒരു തിരക്കഥയായിരുന്നു ദേവാസുരം എന്ന സിനിമയുടേത് .
മോഹൻ‌ലാൽ അഭിനയിച്ച മം‌ഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്നതിൽ രഞ്ജിത്തിന്റെ തിരക്കഥക്ക് ഒരു പാട് പങ്കുണ്ട്.
ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത്ത് ഷാജി കൈലാസ് – മോഹൻലാൽ സഖ്യത്തിനോടൊപ്പം ചേർന്ന് ആറാം തമ്പുരാൻ, നരസിം‌ഹം എന്നി ചിത്രങ്ങൾക്കും തിരക്കഥ എഴുതി. രണ്ടും വൻ വിജയം നേടിയ സിനിമകളായിരുന്നു. ഈ സിനിമകളുടെ വിജയത്തിനു ശേഷം രഞ്ജിത്ത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭു സം‌വിധാനം ചെയ്തു.
ആ വർഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്നു രാവണപ്രഭു. അതിനു ശേഷം നന്ദനം എന്ന സിനിമയും രഞ്ജിത്ത് സം‌വിധാനം ചെയ്തു.
തിരക്കഥ, ഇന്ത്യൻ റുപ്പി എന്നീ സിനിമകള്‍ക്ക് ദേശീയ ചലച്ചിത്രപുരസ്കാരവും ഇന്ത്യൻ റുപ്പി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ,രാവണപ്രഭു എന്നീ സിനിമകള്‍ക്ക് കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button