KeralaLatestThiruvananthapuram

കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപോയിൽ നിന്നുള്ള ആദ്യ BOND സർവീസിന് കല്ലറയിൽ നിന്നും തുടക്കമായി

“Manju”

 

കോവിഡ്‌ 19 പ്രതിസന്ധി മൂലം നിരവധി കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയിരുന്നു. തുടർന്ന് നെടുമങ്ങാട് നെയ്യാറ്റിൻകര ഡിപ്പോകളിൽ ”ബസ്സ് ഓൺ ഡിമാൻഡ് “(BOND) വിജയകരമായതിനെ തുടർന്ന് കേരളത്തിലെ വിവിധ ഡിപ്പോകളിൽ പദ്ധതി നടപ്പാക്കി.

ഈ പദ്ധതി പ്രകാരം വാമനപുരം നിയോജക മണ്ഡലത്തിലെ വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നുള്ള ആദ്യ BOND സർവീസ് കല്ലറയിൽ നിന്നും ആരംഭിച്ചു.
ബസ് ഫ്ലാഗ് ഓഫ് ഡികെ മുരളി എംഎൽഎ നിർവഹിച്ചു.

കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജി.ശിവദാസൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.എസ്.എം റാസി, വാർഡ്
മെമ്പർ ശ്രീമതി.ദീപ ഭാസ്‌ക്കർ, വെഞ്ഞാറമൂട് ATO ശ്രീ.ബി.എസ് ഷിജു, കെ.എസ്.ആർ.ടി.സി അധികൃതർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
രാവിലെ 8.30 കല്ലറ – തിരുവനന്തപുരം, വൈകുന്നേരം 5.15 PM തിരുവനന്തപുരം – കല്ലറ ഇങ്ങിനെയാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്

Related Articles

Back to top button