KeralaLatestThiruvananthapuram

ആനാട് ഗ്രാമപഞ്ചായത്തിൽ ചുള്ളിമാനൂർ ഗവ:എൽ.പി സ്കൂളിൽ  നടന്ന കോവിഡ് റാപ്പിഡ് ടെസ്‌റ്റിൽ 6 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു

“Manju”

നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിൽ കോവിഡ്-19 രോഗം സ്ഥിതീകരിച്ചവരുമായി  സമ്പർക്കത്തിലുണ്ടായിരുന്നവരുടെ റാപ്പിഡ് പരിശോധന ചുള്ളിമാനൂർ ഗവണ്മെന്റ് എൽ.പി.എസിൽ നടന്നു. 74 പേരുടെ റാപ്പിഡ് പരിശോധന നടന്നതിൽ 68 പേരുടെ ഫലം നെഗറ്റീവും 6 പേരുടെ ഫലം പോസിറ്റീവുമാണ്. ഇതിൽ 3 പേർ പനവൂർ പഞ്ചായത്ത് സ്വദേശികളും 3 പേർ ആനാട് പഞ്ചായത്ത് സ്വദേശികളുമാണ്. ദമ്പതികളായ രണ്ട് പൂങ്കാവനം സ്വദേശികൾക്കും 22 വയസുള്ള നാഗച്ചേരിയിലെ യുവാവിനുമാണ് ഇന്ന് ആനാട്’ ഗ്രാമ പഞ്ചായത്തിൽ കോവിഡ് സ്ഥിതീകരിച്ചത്. ഇവരെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. അതോടൊപ്പം ഇവരുമായി ബന്ധപ്പെട്ട് സമ്പർക്കപ്പട്ടികയിലുള്ളവരുടെ റാപ്പിഡ് ടെസ്റ്റ് ബുധനാഴ്ച നടക്കും.

Related Articles

Back to top button