KeralaLatestThrissur

നമ്പ്യാത്ത്പടി അരിമോടൻകുന്ന്, കളപ്പാറ ട്രൈബൽ കോളനി -മങ്ങാട് റോഡുകളുടെ അറ്റകുറ്റപണികൾ ആരംഭിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ചേലക്കര പഞ്ചായത്തിലെ നമ്പ്യാത്ത്പടി അരിമോടൻകുന്ന്, കളപ്പാറ ട്രൈബൽ കോളനി -മങ്ങാട് റോഡുകളുടെ അറ്റകുറ്റപണികൾ ആരംഭിച്ചു. നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം എം.എൽ.എ യു.ആർ.പ്രദീപ് നിർവ്വഹിച്ചു.

എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ നമ്പ്യാത്ത്പടി അരിമോടൻകുന്ന് റോഡിനായി വകയിരുത്തി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണം പദ്ധതി പ്രകാരം കളപ്പാറ ട്രൈബൽ കോളനി -മങ്ങാട് റോഡിന് 22 ലക്ഷം രൂപയും അനുവദിച്ചു.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ അധ്യക്ഷത വഹിച്ചു. ചേലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ജയൻ, സൈനബ ഇക്ബാൽ, കെ. എസ്. ശ്രീകുമാർ, കെ.എ. ബൾക്കീസ, റുക്കിയ കരിം തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button