KeralaLatest

മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനൊരുങ്ങി ജില്ലയിലെ 70ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി ഖരമാലിന്യ സംഭരണവും ശേഖരണവും സംസ്‌കരണവും ശാസ്ത്രീയമായി നടപ്പിലാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി നൽകാനാണ് ഹരിത കേരളം മിഷൻ തയ്യാറെടുക്കുന്നത്.

ആദ്യഘട്ടത്തിൽ ആഗസ്റ്റ് 30ന് മുൻപായി 20 പഞ്ചായത്തുകളും കുന്നംകുളം, ഇരിങ്ങാലക്കുട എന്നീ നഗരസഭകളും ശുചിത്വ പദവി പ്രഖ്യാപനം നടത്തും. ജില്ലാ കളക്ടർ ചെയർമാനായ മൂല്യനിർണയ സമിതി പരിശോധിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുക. ഇവയ്ക്ക് പുറമെ അഞ്ച് നഗരസഭകൾ ഉൾപ്പെടെ 53 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സെപ്റ്റംബർ 10ന് മുൻപ് ശുചിത്വ പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ്.

ഗാർഹിക-സ്ഥാപന തലത്തിൽ ജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്‌കരിക്കുന്നതിന് വേണ്ട സംവിധാനമൊരുക്കുക, അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേന വഴി വീടുകളിൽ ചെന്ന് ശേഖരിക്കുക, പ്ലാസ്റ്റിക് കത്തിക്കുന്നതും ജലസ്രോതസുകളിൽ ഉപേക്ഷിക്കുന്നതും തടയുക എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് നടക്കുക.

കൂടാതെ ഉപയോഗയോഗ്യമായ പൊതുശൗചാലയങ്ങൾ, പ്ലാസ്റ്റിക് ശേഖരണ കേന്ദ്രങ്ങളുടെ ലഭ്യത, ഹരിത കർമ്മസേനയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കൽ, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ എന്നിവയ്ക്കെതിരെയുള്ള നിയമനടപടികൾ, സ്ഥാപന പരിധിയിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കൽ എന്നീ ഘടകങ്ങളാണ് ശുചിത്വ പദവി മൂല്യ നിർണയത്തിന്റെ മാനദണ്ഡങ്ങൾ.

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ, പഞ്ചായത്ത് നഗരകാര്യ ഗ്രാമവികസന വകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ്, ക്ലീൻ കേരള കമ്പനി എന്നീ വകുപ്പുകളുടെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

Related Articles

Back to top button