KeralaLatest

തൃശ്ശൂര്‍ പൂരത്തിന് 15 ലക്ഷം

“Manju”

തൃശൂര്‍ പൂരത്തിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അതിന്റെ ഭാഗമായാണ് 15 ലക്ഷം രൂപ ടൂറിസം വകുപ്പ് ധനസഹായമായി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇതെന്നും മന്ത്രി ചൂണ്ടികാട്ടി.

പുരത്തിന്റെ ഭാഗമായി നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ആഘോഷമാണ് തൃശ്ശൂര്‍ പൂരം. അതു കൊണ്ടു തന്നെ ടൂറിസം സാധ്യതകളും വലുതാണ്. ഈ സാഹചര്യത്തില്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് 15 ലക്ഷം രൂപ ടൂറിസം വകുപ്പ് പൂരത്തിനായി നല്‍കിയത്.

പുരത്തോടനുബന്ധിച്ച്‌ പൊതുമരാമത്തിന്റെ റോഡുകളിലെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. അതേ സമയം വെടിക്കെട്ട് കാണാന്‍ കൂടുതല്‍പേര്‍ക്ക് അവസരമൊരുക്കുമെന്ന് മന്ത്രി കെ.രാജനും വ്യക്തമാക്കി. ഇതിനായി പെസോയുടെ അനുമതി വാങ്ങും. പെസേയുടെ പ്രതിനിധികളോട് തൃശൂരിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button