IndiaLatest

മുന്‍ ഇന്ത്യന്‍ താരം ബി എസ് ചന്ദ്രശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

“Manju”

പക്ഷാഘാതം; ഇതിഹാസ സ്‌പിന്നർ ബി എസ് ചന്ദ്രശേഖർ ആശുപത്രിയിൽ - NEWS 360 -  SPORTS | Kerala Kaumudi Online

ശ്രീജ.എസ്

ബംഗളൂരു: മുന്‍ ഇന്ത്യന്‍ താരവും സ്‌പിന്‍ ഇതിഹാസവുമായ ബി എസ് ചന്ദ്രശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹം ഐ സി യുവില്‍ നിരീക്ഷണത്തിലാണ്.

സംസാരിക്കാന്‍ ബുദ്ധിമുട്ടും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചന്ദ്രശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. 75 വയസുളള അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതി തൃപ്‌തികരമാണെന്നും രണ്ട് ദിവസത്തിനകം അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
58 ടെസ്റ്റുകളില്‍ നിന്നായി 242 വിക്കറ്റുകള്‍ നേടിയ ചന്ദ്രശേഖര്‍ 15 വര്‍ഷം ഇന്ത്യക്കായി കളത്തിലിറങ്ങിയ താരമാണ്. ഒരേയൊരു ഏകദിന മത്സരം മാത്രമാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്.

Related Articles

Back to top button