Uncategorized

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

“Manju”

ന്യൂഡല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനസ് ഇന്ന് ഇന്ത്യയിലെത്തും. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാന്‍ വേണ്ടി എത്തുന്നത്. ഓസ്ട്രേലിയയുടെ വാണിജ്യ ടൂറിസം മന്ത്രി ഡോണ്‍ ഫാരെല്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബിസിനസ്സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരമാണിതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം അഹമ്മദാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവയുമായും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. വൈകിട്ട് രാജ് ഭവനില്‍ നടക്കുന്ന ഹോളി ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. വ്യാഴാഴ്ച്ച അദ്ദേഹം മുംബൈയിലേക്ക് പോകും. മാര്‍ച്ച്‌ 10 വെള്ളിയാഴ്ച്ച അദ്ദേഹം ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണത്തില്‍ പങ്കെടുക്കും. രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.

 

Related Articles

Back to top button