IndiaLatest

നാഷണൽ സെൻറർ ഫോർ ഗുഡ് ഗവേണൻസിൽ യുവ പ്രൊഫഷണലുകൾക്ക് അവസരം

“Manju”

കേന്ദ്രസർക്കാർ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള ന്യൂഡൽഹി നാഷണൽ സെൻറർ ഫോർ ഗുഡ് ഗവേണൻസ് (എൻ.സി.ജി.ജി.), പബ്ലിക് അഡ്മിനിസ്ട്രേഷൻ മേഖലയിൽ യുവ പ്രൊഫഷണലുകളെ തേടുന്നു.

കരാറടിസ്ഥാനത്തിൽ പ്രതിമാസം 70,000 രൂപ വേതനത്തോടെയുള്ള നിയമനം ഒരു വർഷത്തേക്കായിരിക്കും. പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്, പബ്ലിക് ഫൈനാൻസ് ആൻഡ് ബജറ്റിങ്, ലോക്കൽ ഗവേണൻസ് ആൻഡ് പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ്, അർബൻ ആൻഡ് റീജണൽ അഡ്മിനിസ്ട്രേഷൻ, പേഴ്സണൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹ്യൂമൺ റിസോഴ്സ് മാനേജ്മെൻറ്, അഡ്മിനിസ്ട്രേറ്റീവ് ലോ, എത്തിക്സ് ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ, റൂറൽ ഡിവലപ്മെൻറ് ആൻഡ് അഡ്മിനിസ്ട്രേഷൻ, ഇ-ഗവേണൻസ് ആൻഡ് ടെക്നോളജി ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്കൽ ഇക്കോണമി ആൻഡ് ഡിവലപ്മെൻറ്, പബ്ലിക് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ, എൻവയൺമെൻറൽ അഡ്മിനിസ്ട്രേഷൻ, ഡിസാസ്റ്റർ മാനേജ്മെൻറ് ആൻഡ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലയിലെ ഗുണമേന്മയുള്ള വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് യുവപ്രൊഫഷണലുകളുടെ ഉത്തരവാദിത്വം. പ്രായം 2024 ജനുവരി 25-ന് 32 വയസ്സിൽത്താഴെ ആയിരിക്കണം. അംഗീകൃത സർവകലാശാലയിൽനിന്ന്‌ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദം/തത്തുല്യ യോഗ്യത വേണം.

പ്രമുഖ ഗവൺമെൻറ്, അന്താരാഷ്ട്ര വികസന, ഗവേഷണ ഏജൻസികളിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ, പോളിസി അനാലിസിസ് ആൻഡ് റിസർച്ച്, സോഷ്യൽ സെക്ടർ, ഇൻഫ്രാസ്ട്രക്ചർ, പബ്ലിക് പോളിസി ആൻഡ് അഫയേഴ്സ്, കമ്യൂണിറ്റി എൻഗേജ്മെൻറ്, പൊളിറ്റിക്കൽ സയൻസ്, ഗവൺമെൻറ് അഫയേഴ്സ്, പ്രോജക്ട് മാനേജ്മെൻറ്, പ്ലാനിങ് തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് ഒന്നുമുതൽ മൂന്നുവർഷം വരെയുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. വിശദമായ വിജ്ഞാപനം www.ncgg.org.in -ൽ ലഭ്യമാണ് (റിക്രൂട്ട്മെൻറ് ലിങ്ക്) അപേക്ഷ ഈ ലിങ്ക് വഴി ഫെബ്രുവരി 16-ന് വൈകീട്ട് 5.30 വരെ നൽകാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി, ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് ഓൺലൈൻ/ഓഫ് ലൈൻ രീതിയിൽ ഇൻറർവ്യൂ ഉണ്ടാകും.

Related Articles

Back to top button