IndiaLatest

ജനങ്ങൾക്ക് ദുരി​ത​മു​ണ്ടാ​ക്കി​യ​ത് നിങ്ങള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ബാ​ങ്ക് വാ​യ്പ​ക​ള്‍​ക്ക് മോ​റ​ട്ടോ​റി​യം ഏ​ര്‍​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ലെ പ​ലി​ശ ഒ​ഴി​വാ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​നു കേ​ന്ദ്രസ​ര്‍​ക്കാ​രി​നു സു​പ്രീംകോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം. ജ​ന​ങ്ങ​ളു​ടെ ദു​രി​തം കാ​ണാ​തെ വ്യ​വ​സാ​യി​ക​ളു​ടെ താ​ത്പ​ര്യം മാ​ത്രം കാ​ണു​ന്ന​താ​ക​രു​ത് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​മെ​ന്നു ഓ​ര്‍​മ​പ്പെ​ടു​ത്തി​യ ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ലോ​ക്ക്ഡൗ​ണാ​ണ് ജ​ന​ങ്ങ​ള്‍​ക്ക് ദു​രി​ത​മു​ണ്ടാ​ക്കി​യ​തെ​ന്നും അ​തി​നു പ​രി​ഹാ​രം കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

മൊറൊട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാവാന്‍ കാരണം സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ആണ്. അതിനാല്‍ തീരുമാനം എടുക്കാതെ റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിഞ്ഞു നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഹര്‍ജി സെപ്റ്റംബര്‍ 1ന് വീണ്ടും പരിഗണിക്കും.

മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ഈ​ടാ​ക്കി ജ​ന​ങ്ങ​ള്‍​ക്ക് അ​തി​ന്‍റെ പ്ര​യോ​ജ​ന​മൊ​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക ഇ​ട​പെ​ട​ല്‍. ഹ​ര്‍​ജി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം പോ​ലും ന​ല്‍​കാ​തെ കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ അ​വ​ധി ചോ​ദി​ക്കു​ക​യാ​ണെ​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ രാ​ജീ​വ് ദ​ത്ത വാ​ദി​ച്ചു.

Related Articles

Back to top button