IndiaLatest

ഇന്ത്യയില്‍ മോദിതന്നെ പ്രിയങ്കരനെന്ന് റിപ്പോര്‍ട്ട്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാംവട്ടവും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകണമെന്നാണ് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് സര്‍വേ ഫലം. ഇന്ത്യ ടുഡേയും കാര്‍വി ഇന്‍സൈറ്റ്‌സും ചേര്‍ന്നു നടത്തിയ സര്‍വേയിലാണ് ഈ അഭിപ്രായം ഉയര്‍ന്നുവന്നിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത് മോദിയെയാണ്. എട്ട് ശതമാനം മാത്രമാണ് രാഹുലിന് ലഭിച്ച പിന്തുണ. അഞ്ച് ശതമാനം പേര്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മംമ്താബാനര്‍ജി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബി എസ് പി നേതാവ് മായാവതി, സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുടെ പേരുകളും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

‘മൂഡ് ഒഫ് ദി നേഷന്‍’ എന്ന പേരിലാണ് സര്‍വേ നടത്തിയത്. സാധാരണയായി ജനങ്ങളുമായി നേരിട്ട് സംവദിച്ചാണ് തങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടെലിഫോണ്‍ മുഖേനയായിരുന്നു ഇത്തവണത്തെ സര്‍വേ. 12,021 പേരെ വോട്ടിംഗില്‍ പങ്കെടുപ്പിച്ചു. കേരളമടക്കമുള്ള 19 സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്രയും പേരെ തിരഞ്ഞെടുത്തതെന്ന് ഏ‌ജന്‍സി വ്യക്തമാക്കുന്നു.

Related Articles

Back to top button