InternationalLatest

അഭയാര്‍ത്ഥി പ്രശ്നം: ഡാനിഷ് സര്‍ക്കാരിനെതിരെ നിയമനടപടി

“Manju”

കോപന്‍ഹേഗന്‍: സിറിയന്‍ അഭയാര്‍ത്ഥികളെ മടക്കി അയക്കാനുള്ള ഡാനിഷ്​ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി അഭിഭാഷകര്‍. ഇതേ രീതി ​ മറ്റു രാജ്യങ്ങളും പിന്തുടരാന്‍ സാദ്ധ്യതയുണ്ടെന്ന്​ കാണിച്ച്‌​ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെയാണ്​ ഇവര്‍ സമീപിക്കുന്നത്​.
നേരത്തെ ഡെന്‍മാര്‍ക്കിലെത്തിയ നിരവധി പേരുടെ താത്​കാലിക താമസ അനുമതി പുതുക്കാന്‍ നല്‍കിയ അപേക്ഷ അടുത്തിടെ സര്‍ക്കാര്‍ കൂട്ടമായി തള്ളിയിരുന്നു. 1,200 ഓളം സിറിയന്‍ അഭയാര്‍ത്ഥികളെ ബാധിക്കുന്ന നീക്കമാണിത്. അഭയാര്‍ത്ഥികള്‍ക്കു വേണ്ടി ലണ്ടന്‍
ആസ്ഥാനമായുള്ള അഭിഭാഷകരുടെ നേതൃത്വത്തിലാണ്​ കോടതിയെ സമീപിക്കുക. ജനീവ കരാറിനെതിരാണ്​ നീക്കമെന്നും ഡമസ്​കസ്​ നിലവില്‍ സുരക്ഷിത​മല്ലെന്നും അഭിഭാഷകയായ ഗുര്‍ണിക പറഞ്ഞു. 58 ലക്ഷം ജനസംഖ്യയുള്ള ഡെന്മാര്‍ക്കില്‍ 35000 സിറിയന്‍ വംശജരുണ്ട്​.

Related Articles

Back to top button