IndiaKeralaLatest

തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കൊവിഡ് ഒരു കാരണമല്ല

“Manju”

സിന്ധുമോള്‍ ആര്‍

ന്യുഡല്‍ഹി: കൊവിഡിന്റെ പേരില്‍ തിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഭരണഘടനാപരമായ കമ്മീഷന്റെ അധികാരത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നവംബറില്‍ നടക്കേണ്ട ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് പരമോന്നത കോടതിയുടെ ഉത്തരവ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളില്‍ ഇടപെട്ട് തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്പ്പിക്കാന്‍ കൊവിഡ് ഒരുകാരണമല്ല. തിരഞ്ഞെടുപ്പ് കമ്മീഷനോട് എന്ത് ചെയ്യണമെന്ന് പറയാന്‍ കോടതിക്കാവില്ല. എല്ലാം കമ്മീഷനാണ് തീരുമാനിക്കുക. മാത്രമല്ല, ബിഹാര്‍ തിരഞ്ഞെടുപ്പിന് ഇതുവരെ വിജ്ഞാപനം പോലും വന്നിട്ടില്ല. പിന്നെയെങ്ങനെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ പറയാന്‍ കഴിയും. ഈ സാഹചര്യത്തില്‍ ഹര്‍ജി അപക്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും എല്ലാ കാര്യങ്ങളും പരിഗണിക്കുകയും ചെയ്യുമെന്ന് കോടതി ഹര്‍ജിക്കാരന്‍ അവിനാഷ് താക്കൂറിനെ അറിയിച്ചു.

Related Articles

Back to top button