KeralaPalakkadPathanamthitta

സ്ത്രീധനം ആവശ്യപ്പെട്ട്  വീട്ടിൽ നിന്നും പുറത്താക്കി; ഭർത്താവിനെതിരെ കേസ്

“Manju”

പാലക്കാട് : സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും കുഞ്ഞിനെയും വീട്ടിൽ നിന്നും പുറത്താക്കി. പാലക്കാട് ധോണിയിലാണ് സംഭവം. ഭർത്താവ് മനു കൃഷ്ണനെതിരെ പോലീസ് കേസ് എടുത്തു.

പത്തനംതിട്ട സ്വദേശി ശ്രുതിയ്ക്കാണ് ദുരനുഭവം നേരിട്ടത്. പ്രസവശേഷം ഭർതൃവീട്ടിലെത്തിയ യുവതിയെ മനു കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. കഴിഞ്ഞ 12 ദിവസമായി യുവതി കൈക്കുഞ്ഞുമായി വീടിന് സമീപമുള്ള ഷെഡ്ഡിലാണ് താമസം.

സംഭവത്തിൽ ഗാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് പോലീസ് കേസ് എടുത്തത്.

Related Articles

Back to top button