KeralaLatestThiruvananthapuram

ഈ ഓണം കരുതലിന്റെ കൂടി ആഘോഷമാകട്ടെ ‘-പ്രധാനമന്ത്രി നരേന്ദ്ര മോദി.

“Manju”

ഷൈലേഷ്കുമാർ.കൻമനം

ന്യൂഡൽഹി: മലയാളി ജനതക്ക് ഓണാംശകൾ നേർന്ന് പ്രധാനമന്ത്രി. പ്രതിമാസ പരിപാടിയായ മാൻ കി ബാത്തിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയായിരുന്നു അദ്ദേഹം ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്നത്. ഓണാംശംസകൾക്കൊപ്പം, കൊറോണ പശ്ചാത്തലത്തിലുള്ള കരുതലിന്റെ സന്ദേശം കൂടി പ്രധാനമന്ത്രി പങ്കുവെച്ചു. ‘ഓണം അന്താരാഷ്ട്ര ഉത്സവമാണ്. വളരെ ഉല്ലാസത്തോടെയും ഉത്സാഹത്തോടെയുമാണ് മലയാളികൾ ഓണം ആലോഷിക്കുന്നത്. ചിങ്ങമാസത്തിലെ ഈ ഉത്സവത്തിന്റെ ഭാഗമായി ആളുകൾ പുതിയ വസ്ത്രങ്ങൾ വാങ്ങുകയും, പൂക്കളുമൊരുക്കുകയും, ഓണസദ്യ ഉണ്ണുകയും ചെയ്യുന്നു. ഇതോടൊപ്പം വിനോദത്തിനായി പല മത്സര പരിപാടികളും നടത്താറുണ്ട്. അതിനാൽ തന്നെ കൊറോണ മുഴക്കുന്ന ഭീഷണിയുടെ പ്രകമ്പനങ്ങൾക്കിടയിൽ വളരെ കരുതലോടെ ആയിരിക്കണം മാവേലിയെ വരവേൽക്കാൽ’ – നരേന്ദ്ര മോദി ഓർമ്മിപ്പിക്കുകയുണ്ടായി.എല്ലാ മലയാളികൾക്കും ഒരിക്കൽ കൂടി സമൃദ്ധിയുടെ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button