KeralaLatest

കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രതിഷേധ സായാഹ്നം നടത്തി

“Manju”

വി. എം. സുരേഷ് കുമാർ

ആയഞ്ചേരി: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഇടതു സർക്കാർ നയത്തിൽ ജീവൻ വെടിയേണ്ടിവന്ന അനുവിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അനുസ്മൃതി നടത്തി. യുവജന വിരുദ്ധ നിലപാട് തുടരുന്ന സർക്കാർ നയത്തിനെതിരെ ഷാഫി പറമ്പിൽ നടത്തുന്ന പട്ടിണിസമരത്തിനും പ്രതിഷേധങ്ങൾക്കും പരിപാടി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ്സ് നേതാവുമായ ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് വി.കെ.ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. സി.ആർ.സജിത്ത്, ജി.കെ.വരുൺകുമാർ, പി.കെ.ഷമീർ , മനീഷ് പിലാച്ചേരി, നജീബ് ചോയിക്കണ്ടി, പ്രതീഷ് കോട്ടപ്പള്ളി, മിനീഷ് കടമേരി , സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, വി കെ ഷിബി, ബിജേഷ് ടി ടി , പി.പി.സുധീഷ് , ഷുഹൈബ് ഒന്തത്ത്, എം.ടി.രുധീഷ് എന്നിവർ സംസാരിച്ചു.

 

Related Articles

Back to top button