KeralaLatest

രാജ്യസഭാ സീറ്റില്‍ ജോസ് കെ മാണി തന്നെ മത്സരിക്കണം ; ഭൂരിപക്ഷം

“Manju”

കോട്ടയം: യുഡിഎഫ് മുന്നണി വിട്ട സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി രാജിവച്ച രാജസഭാ സീറ്റിലേക്ക് മാണി വിഭാഗം ആരെ പരിഗണിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ സജീവം. ഇടതു മുന്നണി സീറ്റ് മാണി വിഭാഗത്തിന് തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇക്കാര്യം എല്‍ഡിഎഫ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ വീണ്ടും മത്സരിക്കണമെന്നാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഭൂരിഭാഗവും. മറ്റു പേരുകള്‍ പരിഗണിച്ചാലുണ്ടാകുന്ന തര്‍ക്കവും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ജോസ് കെ മാണി തന്നെ രാജ്യസഭയിലേക്ക് പോകട്ടെ എന്നും നേതാക്കള്‍ പറയുന്നു.
കഷ്ടിച്ച് രണ്ടര വര്‍ഷം മാത്രമാണ് നിലവിലെ ഒഴിവിന് ഇനി കാലാവധി അവശേഷിക്കുന്നത്. അവിടെ ജോസ് കെ മാണി തുടരണം എന്നതാണ് ഭൂരിപക്ഷ അഭിപ്രായം.
രാജ്യസഭയിലേക്ക് പരിഗണിക്കാനാവുന്ന സീനിയര്‍ നേതാക്കള്‍ ഇല്ലാത്തതിനാല്‍ രണ്ടാം നിര നേതാക്കളെ വേണം ഇനി പരിഗണിക്കാന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് നേരത്തെ ധാരണയുണ്ട്.

Related Articles

Back to top button