KeralaLatestMalappuram

കോവിഡ് പോസിറ്റീവായരുടെ വീടും പരിസരവും അണുവിമുക്തമാക്കി യൂത്ത് ലീഗ് വൈറ്റ്ഗാർഡ്

“Manju”

പി.വി.എസ്

മലപ്പുറം: ചിറ്റഴിക്കുന്ന് പ്രദേശത്തെ കോവിഡ് പോസറ്റീവായ ആളുകളുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും മുസ്ലിം യൂത്ത്ലീഗ് വൈറ്റ്ഗാർഡിന്റെയും മുസ്ലിം ലീഗ്, ഗ്രീൻവോയിസ്‌ ചിറ്റഴിക്കുന്ന് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആണു നശീകരണം നടത്തി. വീടുകളിലെ പോസിറ്റീവായ ആളുകൾക്ക് കഴിഞ്ഞ ദിവസം വന്ന റിസൾട്ടിൽ നെഗറ്റീവ് ആയിരുന്നു. ഈ വീടുകളിൽ സ്പ്രേയർ ഉപയോഗിച്ചാണ് അണു നശീകരണം നടത്തിയത്. പ്രവർത്തനങ്ങൾക്ക് മുജീബ് എം. കെ, ഹസ്സൈനാർ നെല്ലിശ്ശേരി, എം. കെ അബ്ദുള്ളക്കുട്ടി, സി. വി അബ്ദുള്ളക്കുട്ടി, ഷബീർ, ഷാഹുൽ, ഗഫൂർ മാണൂർ, ഉമ്മർ ഫാറൂഖ്, ഷരീഫ് നിച്ചു, ഇജാസ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button