IndiaLatest

ഉത്തരാഖണ്ഡില്‍ ഈ മാസം 21 മുതല്‍ പ്രൈമറി ക്ലാസുകള്‍ തുറക്കും

“Manju”

ഉത്തരാഖണ്ഡ്: കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഉത്തരാഖണ്ഡില്‍ ഈ മാസം 21 മുതല്‍ സ്കൂള്‍ തുറക്കും.ആദ്യ ഘട്ടത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമാവും ക്ലാസ്.ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രൈമറി ക്ലാസുകളാണ് തുറക്കുക.
സ്കൂളിലേക്ക് ഭക്ഷണം കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമില്ല. സ്കൂള്‍ മുഴുവന്‍ അണുവിമുക്തമാക്കണം. ക്ലാസ് റൂമുകള്‍, ഓഫീസുകള്‍, ലൈബ്രറികള്‍, ശൗചാലയങ്ങള്‍ എന്നിവയൊക്കെ അണുനശീകരണം നടത്തി ശുദ്ധമാക്കണം.
വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് സ്റ്റാഫുകളും തീര്‍ച്ചയായും മാസ്ക് ധരിക്കുകയും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ സ്കൂളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും.

Related Articles

Back to top button