InternationalLatest

ടി20യില്‍ പുതിയ നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്‍

“Manju”

ജൂലൈ 3 ഞായറാഴ്ച ഷാക്കിബ് അല്‍ ഹസന്‍,  ടി20 യില്‍ 2000-ലധികം റണ്‍സും 100-ലധികം വിക്കറ്റുകളും നേടുന്ന ആദ്യ ക്രിക്കറ്റ് താരമായി. ഡൊമിനിക്കയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ബംഗ്ലാദേശിന്റെ രണ്ടാം ടി20 മത്സരത്തിനിടെയാണ് മഗുരയില്‍ ജനിച്ച ക്രിക്കറ്റ് താരം ഈ നേട്ടം കൈവരിച്ചത്. 98 ടി20കളില്‍ 2005 റണ്‍സ് 23.31 ശരാശരിയിലും 120.78 സ്‌ട്രൈക്ക് റേറ്റിലും 10 അര്‍ധസെഞ്ചുറികളോടെയും ഷാക്കിബ് നേടിയിട്ടുണ്ട്. അഞ്ച് നാല് വിക്കറ്റ് നേട്ടവും ഒരു അഞ്ച് വിക്കറ്റ് നേട്ടവും സഹിതം 6.70 എന്ന എക്കോണമി റേറ്റില്‍ 120 വിക്കറ്റുകളും വെറ്ററന്‍ സ്വന്തമാക്കിയിട്ടുണ്ട്.

വാസ്‌തവത്തില്‍, 2006 മുതല്‍ ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടുള്ള ഷാക്കിബ് നിലവില്‍ ടി20യിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനാണ്. ക്യാപ്റ്റന്‍ മഹ്മൂദുള്ള റിയാദിന് ശേഷം ടി20യില്‍ 2000 റണ്‍സ് തികയ്ക്കുന്ന ബംഗ്ലാദേശില്‍ നിന്നുള്ള രണ്ടാമത്തെ ക്രിക്കറ്റ് താരമായും ഓള്‍റൗണ്ടര്‍ മാറി.

 

Related Articles

Back to top button