KeralaLatest

ഫാം തൊഴിലാളികളെ സ്ഥിരപ്പെടുത്തും

“Manju”

Image result for ഫാം തൊഴിലാളികളെ സ്ഥിരപ്പെടുത്തും: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

ശ്രീജ.എസ്

പാലക്കാട്‌: സംസ്ഥാനത്ത് ഫാം മേഖലയില്‍ പത്ത് വര്‍ഷം പൂര്‍ത്തീകരിച്ച അര്‍ഹരായ മുഴുവന്‍ തൊഴിലാളികളെയും സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുമെന്ന് കാര്‍ഷിക വികസനകര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിലെ സമഗ്ര വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ട്രെയിനീസ് ഹോസ്റ്റല്‍ കെട്ടിടം, ഹൈടെക് മോഡല്‍ നഴ്‌സറി, ഫലവൃക്ഷ തോട്ട നിര്‍മ്മാണം എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് നിലവില്‍ 2800 ഫാം തൊഴിലാളികളെ സ്ഥിരപ്പെടുത്തിക്കഴിഞ്ഞു. തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുകയും മികച്ച ജീവിത സാഹചര്യം ഒരുക്കുകയും ചെയ്തു. നെല്ലിയാമ്പതി ഓറഞ്ച് ഫാം എന്ന പേര്‌ അന്വര്‍ഥമാക്കാന്‍ സര്‍ക്കാരിനായി. അടുത്ത തവണ 10000 ഓറഞ്ചു തൈകള്‍ കൂടി നട്ടു പിടിപ്പിക്കും. ഐക്യരാഷ്ട്ര സഭയുടെ പുഷ്പ ഫല വര്‍ഷാചരണത്തിന്റെ ഭാഗമായി നെല്ലിയാമ്പതിയില്‍ മുന്തിരി, ആപ്പിള്‍, അവക്കാഡോ, ഡ്രാഗന്‍ഫ്രൂട്ട് എന്നിവയും വിളയിക്കും.

സംസ്ഥാനത്തെ 66 ഫാമുകള്‍ക്ക് കിഫ്ബിയില്‍ നിന്നും 266 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫാം ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കില്ല. തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കും. കാട്ടാന തോട്ടങ്ങളില്‍ വരുന്നത് തടയാന്‍ തേനീച്ച വളര്‍ത്തല്‍ ഏര്‍പ്പെടുത്തും. ഇതിന് സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പ് വകുപ്പ് നേതൃത്വം നല്‍കും. അടുത്ത വര്‍ഷം മുതല്‍ നെല്ലിയാമ്പതിയില്‍ കോഫി നഴ്‌സറി ആരംഭിക്കാനുള്ള നിര്‍ദേശവും മന്ത്രി നല്‍കി.

ആര്‍. കെ. വി. വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈടെക് മോഡല്‍ നഴ്‌സറി, ഫലവര്‍ഗ വികസന പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തോട്ട നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Related Articles

Back to top button