IndiaInternationalKeralaLatest

വന്ദേഭാരത് മിഷന്‍; സൌദിയില്‍ നിന്ന് ഇന്ത്യയിലേക്ക് 19 സര്‍വീസുകള്‍

“Manju”

ശ്രീജ. എസ്

വന്ദേഭാരത് മിഷന്‍ ആറാംഘട്ടത്തില്‍ സൗദിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. സെപ്തംബറിലെ ആദ്യ രണ്ട് ആഴ്ചകളിലെ വിമാന ഷെഡ്യൂളാണ് ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചത്. കേരളത്തിലേക്കുള്‍പ്പെടെ പത്തൊന്‍പത് സര്‍വീസുകളാണ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്‍പത് എണ്ണം കേരളത്തിലേക്കും ബാക്കിയുള്ളവ മറ്റു സംസ്ഥാനങ്ങളിലേക്കുമാണ്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ വിമാനങ്ങളാണ് സര്‍വീസ് നടത്തുക. റിയാദ്, ദമ്മാം വിമാനത്താവളങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സര്‍വീസുകള്‍.

Related Articles

Back to top button