EntertainmentInternationalLatest

വിഖ്യാത സംവിധായകന്‍ വുള്‍ഫ്ഗാങ് പീറ്റേഴ്സന്‍ അന്തരിച്ചു

“Manju”

ലോസ് ഏഞ്ചലസ്; വിഖ്യാത ഹോളിവുഡ് സംവിധായകന്‍ വുള്‍ഫ്ഗാങ് പീറ്റേഴ്സന്‍ അന്തരിച്ചു.
ജര്‍മനിയിലെ തുറമുഖ നഗരമായ എംഡനില്‍ ജനിച്ച പീറ്റേഴ്സന്‍ ദസ് ബൂട്ട് എന്ന ജര്‍മന്‍ ചിത്രത്തിലൂടെയാണ് പ്രശസ്തിയിലേക്ക് എത്തുന്നത്. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മന്‍ നാവികക്കപ്പലില്‍ കുടുങ്ങിപ്പോകുന്നവരുടെ കഥയാണ് ദസ് ബൂട്ട് പറഞ്ഞത്. അതുവരെയുണ്ടായ ജര്‍മന്‍ ചലച്ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു. മികച്ച സംവിധായകന്‍ ഉള്‍പ്പടെ ആറ് ഓസ്കര്‍ നോമിനേഷനാണ് ചിത്രത്തിനു ലഭിച്ചത്.
അതിനു ശേഷം ഹോളിവുഡില്‍ ശ്രദ്ധേയനായ പീറ്റേഴ്‌സണ്‍ നിരവധി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രങ്ങളാണ് ഒരുക്കിയത്. ബ്രാഡ് പിറ്റിനെ നായകനാക്കി ഒരുക്കിയ ട്രോയ്, എബോള വൈറസ് വ്യാപനത്തെക്കുറിച്ചുള്ള ഔട്ട്‌ബ്രേക്ക്, ദി പെര്‍ഫക്റ്റ് സ്റ്റോം തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങളാണ്. ജര്‍മന്‍ നടി ഉര്‍സുല സീഗിനെയാണ് പീറ്റേഴ്‌സന്‍ ആദ്യം വിവാഹം ചെയ്തത്. 1978ല്‍ ഈ ബന്ധം വേര്‍പിരിഞ്ഞു. ജര്‍മന്‍ സ്‌ക്രിപ്റ്റ് സൂപ്പര്‍വൈസറും അസിസ്റ്റന്റ് ഡയറക്ടറുമായ മരിയ ആന്റോയ്‌നെറ്റെ ബോര്‍ജലിനെ പിന്നീട് ജീവിത പങ്കാളിയാക്കിയത്. ബോര്‍ജലിനും മകന്‍ ഡാനിയലിനുമൊപ്പം കഴിയുകയായിരുന്നു

Related Articles

Back to top button