KeralaLatestThrissur

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിവസം ആയിരം പേര്‍ക്ക് ദര്‍ശനം

“Manju”

ശ്രീജ.എസ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ദിവസമായ സെപ്റ്റബര്‍ 10 മുതല്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം നല്‍കാന്‍ തീരുമാനം. ഓണ്‍ലൈന്‍ ബുക്കിങ് നടത്തി വെര്‍ച്ചല്‍ ക്യൂ വഴി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ദര്‍ശനം അനുവദിക്കുക. കൂടാതെ തിങ്കളാഴ്‌ച മുതല്‍ പ്രതിദിനം 60 വിവാഹങ്ങള്‍ക്കും അനുമതി നല്‍കും. 40 വിവാഹങ്ങള്‍ നിയന്ത്രണങ്ങള്‍ തെറ്റിക്കാതെ നടത്താന്‍ കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഇത്തരം തീരുമാനത്തിലെത്തിയതെന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു.

Related Articles

Back to top button