AlappuzhaKeralaLatest

തിരുവോണ ദിവസം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നഗരസഭയുടെ ഓണസദ്യ.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂർ: തിരുവോണദിനത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ ക്രിസ്ത്യൻ കോളേജിൽ ആരോഗ്യ പ്രവർത്തകർക്കും, ജീവനക്കാർക്കും, രോഗികൾക്കും നഗരസഭയുടെ വക ഓണസദ്യ. സെന്ററിൽ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവർത്തകർക്കും മറ്റു ജീവനക്കാർക്കും നഗരസഭ ചെയർമാൻ കെ.ഷിബു രാജന്റെ നേതൃത്വത്തിലാണ് ഓണസദ്യ നൽകിയത്. ഡോക്ടർ, നേഴ്സുമാർ, നഗരസഭ, മറ്റു വകുപ്പുതല ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, ഇലക്ട്രീഷ്യൻ, വാച്ച്മാൻ എന്നിവരടക്കം 15 പേരാണ് സദ്യയിൽ പങ്കാളിയായത്. എല്ലാവർക്കും വാഴയിലയിൽ ചെയർമാൻ കെ.ഷിബു രാജൻ ഭക്ഷണം വിളമ്പി നൽകുകയും അവരോടൊപ്പം സദ്യ കഴിക്കുകയും ചെയ്തു. രോഗികളായി നിലവിലുള്ള 9 പേർക്ക് സദ്യ പാഴ്സലായി നൽകുകയും അതോടൊപ്പം വാഴയിലയും നൽകി.ചെയർമാൻ കെ.ഷിബു രാജനോടൊപ്പം എൻ.എച്ച്.എം. ഡോക്ടർ ഡോ: റിബ അച്ചു ഏബ്രഹാം, നഗരസഭ ജെ.എച്ച്.ഐ.അനൂപ് ജി. കൃഷ്ണൻ, ലിലിയ ബെനറ്റ്, ഷിജുരാജു എന്നിവരും പങ്കെടുത്തു.

Related Articles

Back to top button