IndiaLatestSports

ഐ പി എൽ 2020, സെപ്റ്റംബർ 19 ന് തുടക്കം

“Manju”

ശ്രീജ.എസ്

മുംബൈ: കൊവിഡ് വ്യാപനം കാരണം യുഎഇയില്‍ സെപ്റ്റംബര്‍ 19ന് തുടങ്ങും. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കേണ്ടത്. ഐപിഎല്ലിന്‍റെ അവസാന ഘട്ടത്തില്‍ നിയന്ത്രിതമായി ആരാധകരെ സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിക്കുമോ എന്നതില്‍ ബിസിസിഐ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഐപിഎല്‍ 2020 ല്‍ ടെലിവിഷനില്‍ റെക്കോര്‍ഡ് പ്രേക്ഷകരുണ്ടാവുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. സാധാരണയായി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ കാണാനെത്തുന്ന ആരാധകരും ഇക്കുറി ടെലിവിഷന് മുന്നിലെത്തും എന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

ഐപിഎല്ലിനായി കര്‍ശന കൊവിഡ് പ്രോട്ടോക്കോളുകളാണ് ബിസിസിഐ നടപ്പിലാക്കുന്നത്. ടീമുകള്‍ വെവ്വേറെ ഹോട്ടലുകളില്‍ താമസിക്കുന്നതും തുടര്‍ച്ചയായ കൊവിഡ് ടെസ്റ്റുകളുടെ നടത്തിപ്പും സാമൂഹിക അകലം ഉറപ്പുവരുത്താനുള്ള നടപടികളും ഇതില്‍പ്പെടും. ഐപിഎല്ലിനായി യുഎഇയില്‍ എത്തിയ രണ്ട് താരങ്ങളടക്കം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാമ്ബിലെ 13 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ബിസിസിഐ അറിയിച്ചിരുന്നു. സുരേഷ് റെയ്നയുടെ പിന്‍മാറ്റവും വലിയ ചര്‍ച്ചയാവുകയാണ്.

Related Articles

Back to top button