IndiaKasaragodLatest

പ്രധാനമന്ത്രിയുടെ പുരസ്കാര പട്ടികയിൽ കാസർകോട് കളക്ടറും

“Manju”

 

ശ്രീജ.എസ്

കാസര്‍കോട്: സജിത് ബാബു ജില്ലാ കളക്ടര്‍ പ്രധാനമന്ത്രി നല്‍കുന്ന എക്സലന്‍സ് അവാര്‍ഡിനുള്ള 12 പേരുടെ അവസാന പട്ടികയില്‍ ഇടംനേടി കുഴഞ്ഞുമറിഞ്ഞ 69,300 ഫയലുകളാണ് രണ്ടു വര്‍ഷംകൊണ്ട് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു തീര്‍പ്പാക്കിയത്.

മികച്ച ജനസേവനത്തിനെ മുന്‍നിറുത്തിയുള്ളതാണ് പുരസ്കാരം. അതിന്റെ അവസാന പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് സ്ഥാനംപിടിച്ചത് സജിത് ബാബു മാത്രം. 2018 ഒക്ടോബര്‍ 17ന് കാസര്‍കോട്ട്‌ ചുമതലയേറ്റ അദ്ദേഹം ചുവപ്പുനാടയിലെ കുരുക്കഴിക്കാന്‍ താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങിയാണ് ഫയലുകള്‍ തീര്‍പ്പാക്കിയത്.
2012ല്‍ ഐ.എ.എസ് ലഭിച്ച സജിത് നാല് ബിരുദാനന്തര ബിരുദങ്ങള്‍, ഒരു പി. ജി ഡിപ്ലോമ, രണ്ടു ഡിപ്ലോമ, ഡോക്ടറേറ്റ് എന്നിവ നേടിയിട്ടുണ്ട്.

Related Articles

Back to top button