IndiaKeralaLatest

ആദരണീയനായ ശ്രീനാരായണഗുരുദേവന്റെ ജന്മദിനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രദ്ധാജ്ഞലികള്‍ അര്‍പ്പിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ആദരണീയനായ ശ്രീനാരായണഗുരുദേവന്റെ ജന്മദിനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രദ്ധാജ്ഞലികള്‍ അര്‍പ്പിച്ചു
“ഒരു സാമൂഹിക പരിഷ്‌ക്കര്‍ത്താവ്, ആത്മീയനേതാവ്, സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തനായ വക്താവ് എന്ന നിലയില്‍ സ്വാമി ശ്രീ നാരായണ ഗുരു വിവേചനത്തിനും അനീതിക്കുമെതിരായ കേരളത്തിലെ സാമൂഹിക പരിഷ്‌ക്കരണത്തിന് തുടക്കം കുറിയ്ക്കുന്നതില്‍ കാരണഭൂതനായി”

”താഴേക്കിടയിലുള്ളവരുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും സ്വാമി ശ്രീ നാരായണഗുരുജിയുടെ വിശ്രമരഹിതമായ പരിശ്രമവും സംഭാവനകളും ഒരിക്കലും വിസ്മരിക്കാനാവില്ല.”

”സ്വാമി ശ്രീനാരായണ ഗുരുജിയുടെ തത്ത്വദര്‍ശനങ്ങള്‍, അനുശാസനങ്ങള്‍, ചിന്തകള്‍ എന്നിവ തുടര്‍ന്നും രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ലക്ഷക്കണക്കിനാളുകളെ ജ്ഞാനസമ്പുഷ്ടരാക്കും.”

ആദരണീയനായ ശ്രീ നാരായണ ഗുരുദേവന്റെ ജന്മദിനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു. ഒരു സാമൂഹിക പരിഷ്‌ക്കര്‍ത്താവ്, ആത്മീയനേതാവ്, സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തനായ വക്താവ് എന്ന നിലയില്‍ സ്വാമി ശ്രീ നാരായണ ഗുരു വിവേചനത്തിനും അനീതിക്കുമെതിരായ കേരളത്തിലെ സാമൂഹിക പരിഷ്‌ക്കരണത്തിന് തുടക്കം കുറിയ്ക്കുന്നതില്‍ കാരണഭൂതനായി.” എന്ന് ഒരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.

”താഴേക്കിടയിലുള്ളവരുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും സ്വാമി ശ്രീ നാരായണഗുരുജിയുടെ വിശ്രമരഹിതമായ പരിശ്രമവും സംഭാവനകളും ഒരിക്കലും വിസ്മരിക്കാനാവില്ല. അദ്ദേഹത്തിന്റെ തത്ത്വദര്‍ശനങ്ങള്‍, അനുശാസനങ്ങള്‍, ചിന്തകള്‍ എന്നിവ തുടര്‍ന്നും രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ലക്ഷക്കണക്കിനാളുകളെ ജ്ഞാനസമ്പുഷ്ടരാക്കും.” കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

 

 

 

 

 

 

Related Articles

Back to top button