IndiaKeralaLatest

ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് വിരമിക്കും

“Manju”

സിന്ധുമോള്‍ ആര്‍

ന്ഡല്‍ഹി: സുപ്രീംകോടതിയില്‍ കോളിളക്കം സൃഷ്ടിച്ച ജസ്റ്റിസ് അരുണ്‍മിശ്ര ഔദ്യോഗിക യാത്രയയപ്പ് ഇല്ലാതെ വിരമിക്കുന്നു. ചര്‍ച്ച ചെയ്യപ്പെട്ട നിരവധി വിധിന്യായങ്ങളും വിവാദമുണ്ടാക്കിയ അനവധി നിരീക്ഷണങ്ങളും ബാക്കിയാക്കിയാണ് ബുധനാഴ്ചത്തെ പടിയിറക്കം. സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ ഔദ്യോഗിക യാത്രയയപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു.
മരട് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള വിധി പുറപ്പെടുവിച്ച ജഡ്ജിയെന്ന നിലയില്‍ മലയാളികള്‍ക്കും അദ്ദേഹത്തെ മറക്കാനാകില്ല. ജഡ്ജി ബി എച്ച്‌ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചിനു വിട്ട മുന്‍ ചീഫ്ജസ്റ്റിസ് ദീപക്മിശ്രയുടെ നടപടിയാണ് പുതുചരിത്രം സൃഷ്ടിച്ച്‌ നാല് ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനത്തില്‍ കലാശിച്ചത്. ‘പ്രധാനമന്ത്രി മോഡി ബഹുമുഖ പ്രതിഭയാണെന്ന’ അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സിനിടെ ജസ്റ്റിസ് അരുണ്‍മിശ്ര അഭിപ്രായപ്പെട്ടത് വന്‍വിവാദമായി.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ച് തന്നെ സ്ഥിരമായി പരിഗണിച്ചതു ആരോപണമുയര്‍ത്തി. കോടതിയും ജഡ്ജിമാരും വിമര്‍ശനങ്ങള്‍ക്ക് അതീതരാണെന്നത് പോലെയുള്ള യാഥാസ്ഥിതിക നിലപാടുകള്‍ പലപ്പോഴും പ്രകടിപ്പിച്ചു.

Related Articles

Back to top button