KeralaLatestThrissur

ക്വാറന്റൈന്‍ ലംഘിച്ച മുന്‍ എസ്.ഐക്കെതിരേ കേസെടുത്തു

“Manju”

സിന്ധുമോള്‍ ആര്‍
തൃശ്ശൂര്‍ : ക്വാറന്റൈന്‍ ലംഘിച്ച്‌ നാട്ടില്‍ കറങ്ങി നടന്ന വിരമിച്ച എസ് ഐക്കെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ മരുമകള്‍ക്ക് ഉറവിടമറിയാതെ കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ പുത്തൂരിലുള്ള ചികിത്സാ കേന്ദ്രത്തിലാണ്. വീട്ടില്‍ ഇയാളുടെ ഭാര്യയും മകനും നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇയാള്‍ ദിവസങ്ങളായി പുറത്തിറങ്ങി നടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ പറമ്പില്‍ സുഹൃത്തിന്റെ കൂടെ മദ്യപിച്ച ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. കൂടാതെ ക്വാറന്റൈന്‍ ലംഘിച്ച്‌ ഇയാള്‍ പല സ്ഥലങ്ങളിലും കറങ്ങിനടന്നതായും പറയുന്നു. ആരോഗ്യവകുപ്പും പോലീസും പലതവണ ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും അനുസരിക്കാതെയായതോടെയാണ് വരന്തരപ്പിള്ളി പോലീസ് കേസെടുത്തത്. നാലുവര്‍ഷം മുമ്പ് വിരമിച്ച ഇയാളെ വീട്ടില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button