IndiaLatest

ദരിദ്രരെ സ്വതന്ത്രരാക്കുക ലക്ഷ്യം-പ്രധാനമന്ത്രി

“Manju”

ന്യൂദല്‍ഹി: ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ നിന്ന് കര്‍ഷകര്‍ക്കും രോഗികള്‍ക്കും വിദൂര പ്രദേശങ്ങള്‍ക്കും പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നിരവധി നയപരമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ ഡ്രോണ്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ ഇന്ത്യയില്‍ ധാരാളം ആധുനിക ഡ്രോണുകള്‍ നിര്‍മ്മിക്കപ്പെടുകയും ഈ സുപ്രധാന മേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തമാകുകയും ചെയ്യും. ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ മുന്നോട്ട് വരണമെന്ന് ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, സോഫ്‌റ്റ്വെയര്‍ ഡവലപ്പര്‍മാര്‍, സ്റ്റാര്‍ട്ട്-അപ്പ് സംരംഭകര്‍ എന്നിവരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഡ്രോണുകള്‍ക്ക് ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മധ്യപ്രദേശിലെ സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വാമിത്വ പദ്ധതി സ്വത്ത് രേഖകള്‍ നല്‍കുന്നതിനുള്ള ഒരു പദ്ധതി മാത്രമല്ല, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തെ ഗ്രാമങ്ങളില്‍ വികസനത്തിനും വിശ്വാസം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു പുതിയ മന്ത്രമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ‘സര്‍വേയ്ക്കായി ഗ്രാമങ്ങളിലും പ്രദേശങ്ങളിലും പറക്കുന്ന ഉഡാന്‍ ഖതോല (ഡ്രോണ്‍) ഇന്ത്യയിലെ ഗ്രാമങ്ങള്‍ക്ക് ഒരു പുതിയ വിമാനം നല്‍കുന്നു,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് വസിക്കുന്നതെന്ന് പലപ്പോഴും പറയപ്പെടുന്നുണ്ടെങ്കിലും സ്വാതന്ത്ര്യം ലഭിച്ച്‌ പതിറ്റാണ്ടുകള്‍ പിന്നിടുമ്ബോഴും ഗ്രാമങ്ങളുടെ സാധ്യതകള്‍ വേണ്ടവിധം വിനിയോഗിക്കപ്പെട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളുടെ ശക്തിയും ഭൂമിയും ഗ്രാമവാസികളുടെ വീടുകളും അവരുടെ വികസനത്തിന് പൂര്‍ണ്ണമായി ഉപയോഗിക്കാനായില്ല. നേരെമറിച്ച്‌, ഗ്രാമത്തിലെ ആളുകളുടെ ഊര്‍ജ്ജവും സമയവും പണവും ഗ്രാമ ഭൂമിയുടെയും വീടുകളുടെയും തര്‍ക്കങ്ങളിലും വഴക്കുകളിലും നിയമവിരുദ്ധ പ്രവൃത്തികളിലും പാഴായി.
കഴിഞ്ഞ 6-7 വര്‍ഷമായി ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ആരെയും ആശ്രയിക്കാതെ ദരിദ്രരെ സ്വതന്ത്രരാക്കുക എന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍, ചെറിയ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴിലുള്ള കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം അയയ്ക്കുന്നു. എല്ലാത്തിനും ഗവണ്‍മെന്റ് ഓഫീസുകളിലെ തൂണുകളില്‍ നിന്നു തൂണുകളിലേക്ക പാവങ്ങള്‍ ഓടേണ്ടിവന്നിരുന്ന കഴിഞ്ഞുവെന്ന് മോദി പറഞ്ഞു. ഇപ്പോള്‍ ഗവണ്‍മെന്റ് തന്നെ പാവപ്പെട്ടവരുടെ അടുത്തേക്ക് വരികയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്നു. ജാമ്യമില്ലാത്ത വായ്പകളിലൂടെ ജനങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന്റെ ഉദാഹരണമായി അദ്ദേഹം മുദ്ര യോജനയെ ഉദ്ധരിച്ചു. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ ഏകദേശം 15 ലക്ഷം കോടി രൂപ 29 കോടി വായ്പകള്‍ വഴി ജനങ്ങള്‍ക്ക് അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ന് 70 ലക്ഷം സ്വയംസഹായ സംഘങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി സ്ത്രീകള്‍ ബാങ്കിംഗ് സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വയംസഹായ സംഘങ്ങള്‍ക്ക് ഈടില്ലാത്ത വായ്പകളുടെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്താനുള്ള സമീപകാല തീരുമാനത്തെയും അദ്ദേഹം പരാമര്‍ശിച്ചു. അതുപോലെ, 25 ലക്ഷത്തിലധികം തെരുവ് കച്ചവടക്കാര്‍ക്ക് സ്വനിധി പദ്ധതിയില്‍ വായ്പ ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button