InternationalLatest

കവാടത്തിന്റെ പണികള്‍ പുരോഗമിക്കുന്നു

“Manju”

ജിദ്ദ: ജിദ്ദ-മക്ക എക്സ്പ്രസ് റോഡിലെ മക്ക കവാടത്തിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു. അടുത്തിടെയാണ് മക്ക മുനിസിപ്പാലിറ്റി വിശുദ്ധ ഗ്രന്ഥത്തിന്റെ മാതൃകയില്‍ രൂപകല്‍പന ചെയ്ത ജിദ്ദ മക്ക എക്സ്പ്രസ് റോഡിലെ മക്ക കവാടത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്.കവാടത്തിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അവ നീക്കം ചെയ്തു നന്നാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുനിസിപ്പാലിറ്റി വക്താവ് ഉസാമ സൈതൂനി പറഞ്ഞു. അഴുക്ക് നീക്കംചെയ്യുക, പരിസര ശുചിത്വം നിലനിര്‍ത്തുക, കീടങ്ങളുടെയും പ്രാണികളുടെയും ശേഖരണം തടയുക, ഇലക്‌ട്രിക്കല്‍ കണക്ഷനുകളുടെ സുരക്ഷ പരിശോധിക്കല്‍ എന്നിവയും അറ്റകുറ്റപ്പണികളിലുള്‍പ്പെടുന്നു.

Related Articles

Back to top button