KeralaLatest

കെ എസ് ആർ ടി സി ഇനി എവിടെയും നിർത്തും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി. ഇനി മുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന എവിടെയും നിര്‍ത്തുകയും എവിടെ നിന്നു വേണമെങ്കിലും ബസില്‍ കയറുകയും ചെയ്യാം. അണ്‍ ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്ന് ഇത് അറിയപ്പെടും.

ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും ഇത് നടപ്പിലാക്കുക. മാത്രമല്ല, ഓര്‍ഡിനറി ബസുകളുടെ റൂട്ട്: നിശ്ചയിക്കേണ്ടത് യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാരില്ലാത്ത ഷെഡ്യൂളുകള്‍ ഇനി ഓടിക്കാനാകില്ലെന്ന എംഡി ബിജുപ്രഭാകര്‍ നിര്‍ദേശം നല്‍കി. ഓര്‍ഡിനറി കുറവുള്ള മലബാര്‍ മേഖലയില്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന പഴയ രീതി തുടരും
ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് യൂണിറ്റ് ഓഫീസര്‍മാരും ഇന്‍സ്‌പെക്ടര്‍മാരുമായും യാത്രക്കാരുമായി കൂടിയാലോചിച്ച്‌ അണ്‍ലിമിറ്റഡ് ഓര്‍ഡിനറികള്‍ ഓടിക്കാനുള്ള റൂട്ട് കണ്ടെത്തി സെപ്റ്റംബര്‍ 29-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

Related Articles

Back to top button