KeralaLatestThiruvananthapuram

ക്വറന്‍റൈന്‍ കേന്ദ്രത്തില്‍ ലഹരി വസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിച്ച്‌ പിടിയിലായി

“Manju”

സിന്ധുമോള്‍ ആര്‍

അഞ്ചല്‍: കൊവിഡ് മൂലം നിരീക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ച നാല് യുവാക്കളെ അഞ്ചല്‍ പൊലീസ് അറസ്റ്റു ചെയ്തു. വടമണ്‍ ജിജോ ഭവനില്‍ ജിജോ (36), രഞ്ജിത് ഭവനില്‍ രഞ്ജിത് (33), ഏറം ദീപുവിലാസത്തില്‍ ദീപു (39), സതീശ് ഭവനില്‍ സതീശ് (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ അഞ്ചല്‍ മെറ്റേണിറ്റി ഹോമില്‍ പ്രവര്‍ത്തിക്കുന്ന ക്വറന്‍റൈന്‍ കേന്ദ്രത്തിലാണ് സംഭവം. ഉള്ളില്‍ കഴിയുന്ന സുഹൃത്തുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു നാല്‍വര്‍ സംഘം. ക്വോറന്റൈനില്‍ കഴിയുന്നവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ കൈമാറാനുളള ശ്രമത്തെ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാക്കളെ അറസ്റ്റു ചെയ്ത് പുനലൂര്‍ കോടതിയില്‍ ഹാജരാക്കി.

Related Articles

Back to top button